ചിറ്റാരിക്കാൽ: ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വനിതാ കർഷകവർഷ ആഘോഷ പരിപാടികളുടെ ഈസ്റ്റ് എളേരി പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് മേഴ്സി മാണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ഡോ. ടി.എം. ജോസ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി.
കെഎസ്എസ് പ്രസിഡന്റ് കെ.സി. സെബാസ്റ്റ്യൻ കോട്ടയിൽ, റെനി ജേക്കബ്, കൃഷി ഓഫീസർ അബിൻ സി. അജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഡൊമിനിക് കോയിത്തുരുത്തേൽ, പി.സി. ലേഖ, അംഗങ്ങളായ ജോസ് കുത്തിയതോട്ടിൽ, മാത്യു സെബാസ്റ്റ്യൻ നായിക്കംപറമ്പിൽ, എൻ.വി. ശിവദാസൻ, ഷേർളി ചീങ്കല്ലേൽ, ഷാന്റി ബിജു, സിന്ധു ടോമി എന്നിവർ പ്രസംഗിച്ചു.